പ്രേക്ഷകശ്രദ്ധ നേടിയ അപ്പനു ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിൽ സണ്ണി വയ്ൻ, വിനയ് ഫോർട്ട്, ലുക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് മറ്റുള്ള താരങ്ങൾ. ഫാന്റസി ഡ്രാമയാണ് മജു പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.അപ്പനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് രാധിക രാധാകൃഷ്ണൻ.
യുനി വീ മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് മജു തന്നെ തിരക്കഥ ഒരുക്കുന്നു.ഫിറോസ് തൈരിനിൽ ആണ് നിർമ്മാണം.മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ഗോപി സുന്ദറാണ് സംഗീതം. എഡിറ്റർ - ജോയൽ കവി
സൗണ്ട് ഡിസൈൻ -ജയദേവൻ ചക്കാടത്ത്,ഗാനങ്ങൾ - മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനെർ - ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട് - വൈശാഖ് പി .വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |