ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സിക്കാറിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളാണ് കാർ യാത്രികർ. സലാസറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
ട്രക്കിനെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നതോടെ നിയത്രണം നഷ്ടമായ കാർ ട്രക്കിലേക്കിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലെ ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ച് കാറിന് തീപിടിക്കുകയായിരുന്നു.
നീലം ഗോയൽ(55), മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32) എന്നിവരും ഇവരുടെ രണ്ട് പെൺമക്കളുമാണ് മരിച്ചത്. കാറിന്റെ ഡോർ ലോക്കായതോടെ യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. അതേസമയം ട്രെക്ക് ഡ്രൈവറും സഹായിയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |