SignIn
Kerala Kaumudi Online
Sunday, 20 September 2026 10.44 AM IST

ഭയക്കണം ഇറാനെ !

pic

ടെൽ അവീവ്: ഞായറാഴ്ച പുലർച്ചെയാണ് കോൺസുലേറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേലിന് നേരെ ഇറാൻ നേരിട്ട് വ്യോമാക്രമണം നടത്തിയത്. ഇറാൻ മണ്ണിൽ നിന്ന് കുതിച്ചുയർന്ന 300ലേറെ ഡ്രോണുകളിലും മിസൈലുകളിലും 99 ശതമാനവും ഇസ്രയേൽ തകർത്തു. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളും ഇറാൻ ആക്രമണം തടയാൻ ഇസ്രയേലിനെ സഹായിച്ചു. അൽ - നഖാബ് മരുഭൂമിയിലെ നെവാതിം എയർബേസിന് കേടുപാട് സംഭവിച്ചതൊഴിച്ചാൽ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങൾ ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും പേർക്ക് പരിക്കേറ്റു. മരണം സംഭവിച്ചിട്ടില്ല. ആക്രമണത്തിന് മറുപടിയായി ഇറാൻ മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങൾ ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയാൽ സഹായിക്കില്ലെന്ന് യു.എസ് വ്യക്തമാക്കി കഴിഞ്ഞു. അതിന് കാരണം ഇറാന്റെ ആയുധക്കരുത്തും മിഡിൽ ഈസ്റ്റിൽ അവർക്കുള്ള നിഴൽ സംഘടനകളുടെ പിന്തുണയുമാണ്. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് യുദ്ധം മേഖലയൊട്ടാകെ വ്യാപിക്കാനും ആഗോള തലത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകാൻ കാരണമാവുകയും ചെയ്യും. നിസാരക്കാരല്ല ഇറാൻ.

 പിന്തുണയ്ക്കുന്നവർ

 ഗാസയിലെ ഹമാസ്

 യെമനിലെ ഹൂതികൾ

 ലെബനനിലെ ഹിസ്ബുള്ള

 സിറിയയിലെയും ഇറാക്കിലെയും വിമത ഗ്രൂപ്പുകൾ

 സൈനിക കരുത്ത്

 പടിഞ്ഞാറൻ ഏഷ്യയിലെ ശക്തമായ സൈന്യം

 സൈനികർ - 5,​80,000

 റിസേർവ് സൈനികർ - 200,000

 ബാലിസ്റ്റിക് മിസൈൽ - 3000 +


 നിരവധി സ്പീഡ് ബോട്ടുകളും ചെറു അന്തർവാഹിനികളുമടങ്ങുന്നതാണ് ഇറാന്റെ നാവികസേന. പേർഷ്യൻ ഉൾക്കടൽ, ഹോർമൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കപ്പലുകളൾ പിടിച്ചെടുക്കാനും ഗതാഗതം തടസപ്പെടുത്താനും ഇറാന് കഴിയും.

 ഇറാനിൽ നിന്ന് നേരിട്ട് ഇസ്രയേലിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ

1. സെജിൽ - പ്രഹര പരിധി - 2,500 കിലോമീറ്റർ

2. ഖൊറാംഷഹർ 4 - 2,000 കിലോമീറ്റർ

3. ഇമാദ് - 2,000 കിലോമീറ്റർ

4. ഷഹാബ് 3 - 2,000 കിലോമീറ്റർ

5. ഖാദർ 110 - 1,950 കിലോമീറ്റർ

6. പാവേഹ് - 1,650 കിലോമീറ്റർ

7. ഖൈബർഷെകാൻ - 1,450 കിലോമീറ്റർ

8. ഫത്താഹ് 2 - 1,400 കിലോമീറ്റർ

9 ഹാജ് ഖാസിം - 1,400 കിലോമീറ്റർ

 ഇസ്ലാമിക് റെവലൂഷനറി ഗാർഡ്

ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ 1979ൽ സ്ഥാപിക്കപ്പെട്ട സായുധ സൈനിക വിഭാഗങ്ങളിൽ ഒന്ന്. ആർമി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമ്പോൾ റെവലൂഷനറി ഗാർഡിന് ഭരണഘടനാപരമായി നൽകിയിരിക്കുന്ന ചുമതല ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അഖണ്ഡത ഉറപ്പാക്കുക എന്നതാണ്.

വിദേശ ഇടപെടൽ തടയുക, ആർമിയുടെ അട്ടിമറി നീക്കങ്ങൾ ഇല്ലാതാക്കുക, ഇസ്ലാമിക വിപ്ലവത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്കെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക തുടങ്ങിയവയാണ് ഇവരുടെ ചുമതലകൾ.

നിലവിൽ, ബഹ്‌റൈൻ, സൗദി അറേബ്യ, സ്വീഡൻ, യു.എസ് എന്നിവർ റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കര,​ വ്യോമ,​ നാവിക വിഭാഗങ്ങളിലായി 2,50,000ത്തിലേറെ അംഗങ്ങൾ.

 ഇറാൻ ഉപയോഗിച്ചത്

 ക്രൂസ് മിസൈൽ: 30

 ബാലിസ്റ്റിക് മിസൈൽ: 110 +

 ഡ്രോൺ: 170

 ഷഹീദ് - 136 ഡ്രോൺ

 കമികാസി എന്നറിയപ്പെടുന്നു

 സ്ഫോടക വസ്തുക്കൾ - 50 കിലോഗ്രാം

 ടർബോജെറ്റ് ഘടിപ്പിച്ച പരിഷ്കരിച്ച ഷഹീദ് - 238 മോഡലും ഉപയോഗിച്ചു

 പ്രഹര പരിധി - 2,500 കിലോമീറ്റർ

 വേഗത - മണിക്കൂറിൽ 185 കിലോമീറ്റർ

 ഇസ്രയേൽ പ്രതിരോധം

1. എഫ് - 35 യുദ്ധ വിമാനങ്ങൾ

2. വ്യോമപ്രതിരോധ സംവിധാനങ്ങൾ

 അയൺ ഡോം

 ഡേവി‌ഡ്സ് സ്ലിങ്ങ്

 ആരോ

 ഇസ്രയേലിനെ സഹായിച്ചവർ - യു.എസ്, യു.കെ, ജോർദ്ദാൻ, ഫ്രാൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360