കൊല്ലം: സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാത്തവർക്ക് സബ്സിഡി ഇനങ്ങൾ നിഷേധിച്ച് സപ്ലൈകോ ഔട്ട്ലെറ്റുകൾ. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ഈ കടുംപിടുത്തമെന്ന് ജീവനക്കാർ വിശദീകരിക്കുന്നു.
സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായാണ് ചില ഔട്ട്ലെറ്റുകളിലെ നിർബന്ധം. സബ്സിഡി ഉഴുന്നിന് കിലോയ്ക്ക് 95 രൂപയാണ്. ഇതു കിട്ടണമെങ്കിൽ 127 രൂപ നൽകി ഒരു കിലോ നോൺ സബ്സിഡി ഉഴുന്ന് കൂടി വാങ്ങണം. എന്നാൽ പൊതുവിപണിയിൽ ഒരു കിലോ ഉഴുന്നിന് 130 രൂപയേയുള്ളു. കടല, പയർ തുടങ്ങിയ ഇനങ്ങളുടെയെല്ലാം ഗുണനിലവാരത്തിലും അന്തരമുണ്ട്.
13 ഇന സബ്‌സിഡി സാധനങ്ങളാണുള്ളത്. എന്നാൽ പല ഔട്ട്‌ലെറ്റുകളിലും അഞ്ചിനും ഏഴിനും ഇടയ്ക്കുള്ള ഇനങ്ങൾ മാത്രമേയുള്ളൂ. ഉഴുന്ന്, വെളിച്ചെണ്ണ, തുവര, ജയ അരി എന്നിവയാണ് മിക്കയിടത്തും സ്‌റ്റോക്കുള്ളത്. ഓണത്തിന് ശേഷം പഞ്ചസാര ഉൾപ്പെടെയുള്ളവ എത്തിയിട്ടില്ല. സബ്‌സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ പല ഔട്ട്‌ലെറ്റുകളിലും ആളുകയറാത്ത അവസ്ഥയാണ്. അതിനാൽ ജീവനക്കാരുടെ എണ്ണവും പകുതിയാക്കി. വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കാൻ പൊതുവിപണിയിൽ നിന്നും വാങ്ങുന്ന 750 ഗ്രാം ഉഴുന്ന് മതിയെങ്കിൽ സപ്ലൈകോയിൽ നിന്നു വാങ്ങുന്ന ഒരു കിലോ വേണം. കടല, പയർ തുടങ്ങിയ ഇനങ്ങളുടെയെല്ലാം ഗുണനിലവാരത്തിൽ വലിയ അന്തരമുണ്ട്.
സബ്‌സിഡി ഉഴുന്നിനൊപ്പം പ്രീമിയം ഉഴുന്നും സ്‌റ്റോക്കായി എത്തും. പ്രീമിയം ഉഴുന്ന് വിൽക്കണമെന്നാണ് ഔട്ട് ലെറ്റുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. സബ്‌സിഡി ഇതര സാധനങ്ങളുടെ വിൽപ്പന വർദ്ധിച്ചാലേ സപ്ലൈകോയ്ക്ക് വരുമാനമുണ്ടാവുകയുള്ളൂ
സപ്ലൈകോ ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |