മോഹൻലാലും ശോഭനയും, പതിനഞ്ചു വർഷത്തെ ഇടവേളക്കുശേഷം ഒരുമിക്കുന്ന തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായാണ് ഷണ്മുഖം.
ഇയാളുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് തരുൺമുർത്തി. ലളിതമായ പൂജ ചടങ്ങിൽ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ നിർവഹിച്ചു.
അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫർഹാൻ ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഫർഹാൻ ആദ്യമായാണ് മോഹൻലാൽ സിനിമയുടെ ഭാഗമാകുന്നത്.ബിനു പപ്പു,മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.നിരവധി പുതമുഖങ്ങളും അണിനിരക്കുന്നു. കഥ - കെ.ആർ. സുനിൽതിരക്കഥ - തരുൺ മൂർത്തി. - കെ.ആർ. സുനിൽ.ഛായാഗ്രഹണം - ഷാജികുമാർ.സംഗീതം ജെക്സ് ബിജോയ്.പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്,
രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമ്മാണം.രജപുത്രാ റിലീസ് ചിത്രം പ്രദർശനത്തിനെത്തി ക്കുന്നു.പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |