ശ്രീനഗർ: രജൗരിയിൽ ഇന്നലെ വൈകിട്ട് സർക്കാർ ജീവനക്കാരനെ അജ്ഞാതൻ വെടിവച്ചു കൊന്നു. സാമൂഹ്യക്ഷേമ വകുപ്പ് ജീവനക്കാരൻ മുഹമ്മദ് റസാഖാണ് (40) കൊല്ലപ്പെട്ടത്. പള്ളിയിൽ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിക്കായി തെരച്ചിൽ രാത്രിയും തുടർന്നു. കഴിഞ്ഞയാഴ്ച അനന്ത്നാഗിലും ഹെർപോറയിലുമായി രണ്ടു പേരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. മേയ് 7നാണ് അനന്ത്നാഗിൽ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |