റാഞ്ചി: ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറൻ ഗാണ്ഡെ നിയമസഭ മണ്ഡലം സ്ഥാനാർത്ഥിയായി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മേയ് 20ന് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ജെ.എം.എം എം.എൽ.എ സർഫ്രാസ് അഹമ്മദിന്റെ രാജിയെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ,മന്ത്രിമാരായ അലംഗീർ അലം, സത്യാനന്ദ ഭോക്ത എന്നിവർക്കൊപ്പമെത്തിയാണ് കല്പന പത്രിക സമർപ്പിച്ചത്. എം.ടെക്, എം.ബി.എ ബിരുദദാരിയാണ് കല്പന. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജനുവരി 31ന് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |