തൃക്കരിപ്പൂർ : തൃക്കരിപ്പൂർ എം.പി.ജോസഫ്സ് ജ്ഞാന കേന്ദ്രയുടെ നേതൃത്വത്തിൽ നടക്കുന്ന കെ.എം.മാണി മെമ്മോറിയൽ കാരുണ്യ ഐ.എ.എസ് അക്കാഡമിയിൽ നിന്ന് യുഎസ്എസ് പരീക്ഷ എഴുതിയ 50 പേരിൽ 21 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ - പെരളം പഞ്ചായത്തിലെയും സ്കൂളുകളിലെ 21 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളെ അക്കാദമി നേതൃത്വത്തിൽ 19 ന് രാവിലെ 10ന് തൃക്കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. കെ.എം.മാണി സ്മാരക കാരുണ്യ ഐ.എ.എസ് അക്കാഡമി ചെയർമാൻ എം.പി.ജോസഫ്, ഫേസ് ക്യാമ്പസ് പ്രൊജക്ട് മേധാവി എം. മുഹമ്മദ് മുർഷിദ്, അന്താരാഷ്ട്ര പരിശീലകനും സൈക്കോളജിസ്റ്റുമായ ബഷീർ എടാട്ട്, ഉപദേശക സമിതി അംഗങ്ങളായ കെ.വി.രാഘവൻ , കെ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |