SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

കുഴിനഖ പരിശോധന വിവാദം (ഡെക്ക്) കളക്ടറെ വിമർശിച്ച സി.പി.ഐ നേതാവിന് നോട്ടീസ്

notice

തിരുവനന്തപുരം: ജില്ലാ കളക്ടർ ജെറോമിക്ക് ജോർജുമായി ബന്ധപ്പെട്ട കുഴിനഖ പരിശോധന വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും റവന്യൂ സർവീസിൽ തഹസിൽദാരുമായ ജയചന്ദ്രൻ കല്ലിംഗലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ കളക്ടറുടെ നടപടിയെ ജയചന്ദ്രൻ കല്ലിംഗൽ വിമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം,

നടപടി ഐ.എ.എസ് അസോസിയേഷന്റെ സമ്മർദ്ദംമൂലമാണെന്ന ആരോപണവും ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.