ജക്കാർത്ത: ഇൻഡോനേഷ്യയിലെ ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ ഉയരത്തിലേക്ക് ചാരം തെറിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.12നായിരുന്നു വിദൂര ദ്വീപായ ഹാൽമഹേരയിലുള്ള ഇബുവിൽ പൊട്ടിത്തെറിയുണ്ടായത്. അഗ്നിപർവതത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു. 127 സജീവ അഗ്നിപർവതങ്ങളാണ് ഇൻഡോനേഷ്യയിലുള്ളത്. അടുത്തിടെ, നോർത്ത് സുലവേസിയിലെ റുവാംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |