വിജയ് സേതുപതി നായകനായി ആറുമുഖ കുമാർ സംവിധാനം ചെയ്യുന്ന ഏസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും റിലീസ് ചെയ്തു.
ചെറുപ്പ കാല ഗെറ്റപ്പിലാണ് വിജയ് സേതുപതി . ഈ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എന്താണ് സിനിമയുടെ പ്രമേയം എന്ന് അറിയാനുള്ള ആക്ഷാംഷയിലാണ് പ്രേക്ഷകർ. ടീസറിലെ മ്യുസിക്കും വിജയ് സേതുപതിയുടെ വരവും ആരാധകർ ഏറ്റെടുത്തു. ക്രൈം കോമഡി എന്റർടെയ്നർ എന്നാണ് സൂചന.മലേഷ്യയിലായിരുന്നു ചിത്രീകരണം.
അവിടെ വിജയ് സേതുപതിയുടെ ആരാധകർ ഷൂട്ടിംഗ് സ്ഥലത്ത് എത്തുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മലേഷ്യയിൽ ഇതുവരെ ചിത്രീകരിക്കാത്ത സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഛായാഗ്രഹണം കരൺ ഭഗത്തുർ റാവത്ത്സംഗീതം - ജസ്റ്റിൻ പ്രഭാകരൻ, കലാസംവിധാനം - എ കെ മുത്തു, എഡിറ്റിംഗ് - ആർ ഗോവിന്ദരാജ്. . പി .ആർ . ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |