വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, തസ്തികമാറ്റം മുഖേന, എൻ.സി.എ.) (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022, 44/2021, 45/2021, 693/2021-696/2021, 303/2022-305/2022, 556/2022-563/2022) തസ്തികയിലേക്ക് 23, 24, 27, 28, 29, 30 തീയതികളിൽ രാവിലെ 5.15 മുതൽ തിരുവനന്തപുരം എം.ജി. കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് , പ്രൊഫൈലിൽ അപ്ലോഡ് ചെയ്തശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 3/2022) തസ്തികയിലേക്കും അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ് (കാറ്റഗറി നമ്പർ 348/2023) തസ്തികയിലേക്കും 21 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546438.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി (കാറ്റഗറി നമ്പർ 339/2023) തസ്തികയിലേക്ക് 21 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി (കാറ്റഗറി നമ്പർ 336/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 337/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (കാറ്റഗറി നമ്പർ 338/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി- ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 376/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 388/2023) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 22 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ 341/2023) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 23 നും രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പാലക്കാട് മെഡിക്കൽ കോളേജിൽ ഡയറക്ടർ ഒഴിവ്
തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിൽ ഡയറക്ടർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേഷനുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അദ്ധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് എക്സ്പേർട്ടുകൾ എന്നിവർക്ക് ജൂൺ 3ന് വൈകിട്ട് 5നകം അഡിഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 വിലാസത്തിൽ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gmcpalakkad.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |