ബംഗളൂരു: കഴിഞ്ഞ സീണിൽഒരോവറിൽ അഞ്ച് സിക്സ് വഴങ്ങി റിങ്കു സിംഗിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് തോൽവി ഏറ്റുവാങ്ങിയ അന്നത്തെ ഗുജറാത്ത് താരം യഷ് ദയാൽ, ഒരു വർഷത്തിനിപ്പുറം ബംഗളൂരുവിന് വിജയം സമ്മാനിച്ച് ഹീറോയായി മാറി. ശനിയാഴ്ചത്തെ യഷിന്റെ പ്രകടനത്തിന് കിട്ടിയ അഭിനന്ദനങ്ങളിൽ ഏറ്റവും ശ്രദ്ധേയം റിങ്കുവിന്റെ ഇൻസ്റ്റ ഗ്രാം പോസ്റ്റ് തന്നെയാണ്. യഷിന്റെ ആഹ്ലാദ ചിത്രത്തിനൊപ്പം ഗോഡ്സ് പ്ലാൻ ബേബി (ദൈവത്തിന്റെ പദ്ധതിയാണ് കുഞ്ഞെ) എന്നാണ് റിങ്കു കുറിച്ചത്.
ആർ.സി.ബിക്കെതിരെ അവസാന ഓവറിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് 17 റൺസ് വേണമായിരുന്നു.
യഷ് ദയാൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ ധോണി സിക്സടിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത പന്തിൽ ധോണിയെ സ്വപ്നിൽ സിംഗിന്റെ കൈയിൽ എത്തിച്ച് യഷ് ബംഗളൂരുവിന് ബ്രേക്ക് ത്രൂനൽകി. തുടർന്നുള്ള 4 പന്തിൽ നിന്ന് 1 റൺസ് മാത്രം വഴങ്ങിയ യഷ് ബംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. യഷ് 2 വിക്കറ്റ് വീഴ്ത്തി. മത്സരശേഷം മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ബംഗളൂരു ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസ് പറഞ്ഞത് ഈ അവാർഡ് ഞാൻ യഷിന് സമർപ്പിക്കുന്നു എന്നാണ്. യഷിന്റെ പ്രകടനം എത്രത്തോളം നിർണായകമായിരുന്നു എന്നിതിന് ക്യാപ്ടന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ആ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |