ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ (LACTC) സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അഡ്വ. കെ. ജി. അനിൽകുമാറിനെ ഗുഡ്വിൽ അംബാസഡറായി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഈ സുപ്രധാനമായ നിയമനം ഇന്ത്യയും മിഡിൽ ഈസ്റ്റും മറ്റ് 33 എൽഎസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാര - ടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ നിരന്തരമായ ശ്രമങ്ങളെ കൂടുതൽ ദൃഢമാക്കുന്നു.
അഡ്വ. കെ. ജി. അനിൽകുമാറിന്റെ തികഞ്ഞ അനുഭവസമ്പത്തും നേതൃത്വപാഠവവും പ്രയോജനപ്പെടുത്തി സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള കൗൺസിലിന്റെ ഉദ്ദേശലക്ഷ്യത്തെ ഈ യോഗം എടുത്ത് കാട്ടും.
അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങൾ കൂട്ടിയുറപ്പിക്കുന്നതിൽ ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെ. ജി. അനിൽ കുമാർ നൽകിയ ശക്തമായ തീരുമാനങ്ങളെ ഇന്ത്യ ഗവൺമെന്റും ക്യൂബ ഗവൺമെന്റും ഉൾപ്പെടെയുള്ള മറ്റ് നിരവധി എൽഎസി ഗവൺമെന്റുകളും അംഗീകരിച്ചു. ക്യൂബയുമായുള്ള ഇന്ത്യയുടെ വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിൽ കെ. ജി. അനിൽ കുമാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഗുഡ്വിൽ അംബാസഡർ എന്ന പുതിയ പദവി വ്യപരത്തിലൂടെയും വിനോദസഞ്ചാരത്തിലൂടെയും എല്ലാ എഷഎസിഎ മേഖലയുമായി കൂടുതൽ ഇടപെഴകാനും പരസ്പരം പ്രയോജനപ്രദം ആകുന്നത്തിനും സഹായകമാകും. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹികവാണിജ്യ മേഖലകളിൽ നിന്നും ക്ഷണം സ്വീകരിച്ചെത്തുന്ന വിശിഷ്ടാതിത്ഥികളുടെ സാന്നിദ്ധ്യത്തിൽ ചടങ്ങ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |