ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’ . പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയുമായ ഫ്യൂച്ചറിസ്റ്റിക് സൂപ്പർ കാറിനെ ടീസറിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പുഷ്ടമായ, യുദ്ധങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ അവതരിപ്പിപ്പിക്കുന്നത്. റോബോട്ടിക് കാർ ആയതിനാൽ മനുഷ്യശബ്ദത്തിൽ സംസാരിക്കാനും ബുജ്ജിയ്ക്ക് കഴിയും. ദേശീയ അവാര്‍ഡ് ജേതാവായ നടി കീർത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് എല്ലാ ഭാഷയിലും ശബ്ദം നൽകുന്നത് ഹൈദരാബാദിൽ 20000 പ്രഭാസ് ആരാധകരുടെ സാന്നിദ്ധ്യത്തിലാണ് ബുജ്ജിയുടെ ലോഞ്ച് അരങ്ങേറിയത്. ചിത്രത്തിലെ നായകനായ പ്രഭാസ് ആണ് ആരാധകരുടെ മുന്നിൽ ബുജ്ജിയെ അവതരിപ്പിക്കുന്ന ടീസർ വീഡിയോപ്രകാശനം ചെയ്തു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |