ലണ്ടൻ: ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തി സതാംപ്ടൺ. ചാമ്പ്യൻഷിപ്പ് പ്രമോഷൻ പ്ലേഓഫിൽ ലീഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സതാംപ്ടൺ വീണ്ടും പ്രിമിയർ ലീഗിലേക്ക് എത്തിയത്. 24-ാം മിനിട്ടിൽ ആദം ആംസ്ട്രേംഗാണ് സതാംപ്ടണിന്റെ വിജയഗോൾ നേടിയത്. അടുത്ത സീസണിൽ പ്രിമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടാതിരുന്നാൽ 305 മില്യൺ പൗണ്ടാണ് (ഏകദേശം 3231 കോടി രൂപ) സതാംപ്ടണ് പലരീതിയിലുള്ള വരുമാനമായി ലഭിക്കുകയെന്ന് വിദഗദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |