കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളെ മൂന്നൂറോളം ഗ്രാമങ്ങളിൽ 50000 വനിതകൾ 50000 നാടൻ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. സഹൃദയയുടെ കീഴിൽ പ്രവർത്തിക്കുന്ന 10000ഓളം സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം തൃക്കാക്കര കരുണാലയത്തിൽ ഉമ തോമസ് എം.എൽ.എ നിർവഹിക്കും. പുതിയ തലമുറയ്ക്ക് പരിസ്ഥിതിയോടും മരങ്ങളോടും ആഭിമുഖ്യം വളർത്തുക, നാടൻ ഫലവൃക്ഷ ഇനങ്ങൾ പരമാവധി പ്രചരിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |