വെഞ്ഞാറമൂട് ഉള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. രാത്രിയിൽ വീടിന് മുന്നിലെ മാളത്തിൽ തല പുറത്തേക്കിട്ട് മൂർഖൻ പാമ്പ്. എല്ലാവരും ഒന്ന് പേടിച്ചു ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവാ മൂർഖനെ കണ്ടു. പെട്ടെന്ന് തന്നെ പാമ്പ് മാളത്തിനകത്തേക്ക് ഉൾ വലിഞ്ഞു. നിറയെ കൈതച്ചെടികൾക്കടിയിലാണ് മാളം.
ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് വാവ ആ സ്ഥലം മുഴുവൻ വൃത്തിയാക്കിയത്. മണിക്കൂറുകളെടുത്തു മാളത്തിൽ നിന്നും പാമ്പിനെ പിടികൂടാൻ. സമീപത്തുള്ള വീടുകളിലെല്ലാം പിഞ്ച് കുഞ്ഞുങ്ങളുള്ളതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കാടുപിടിച്ച് കിടക്കുകയാണെങ്കിൽ അവിടം വൃത്തിയാക്കണമെന്ന് വാവ പറഞ്ഞു. അപകടം സംഭവിച്ച ശേഷം വിഷമിക്കുന്നതിന് പകരം പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കാണുക രാത്രിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |