കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.സജികുമാർ,പഞ്ചായത്തംഗം രാധാകൃഷ്ണൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബുരാജ്,റോട്ടറി ക്ലബ് പ്രസിഡന്റ് ചന്ദ്രൻ,വിജയൻ പിള്ള,ഫ്രാക്ക് പ്രസിഡന്റ് വാലഞ്ചേരി മോഹനൻ,മുൻ പി.ടി.എ പ്രസിഡന്റ് സജിൻ ജാഫർ,പ്രഥമാദ്ധ്യാപിക ലേഖാ കുമാരി,പി.ടി.എ പ്രസിഡന്റ് എസ്.സജികുമാർ,സ്കൂൾ വികസന സമിതി ചെയർമാൻ രതീഷ് പോങ്ങനാട്,പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധി ബി.എസ്.റജി,അദ്ധ്യാപക പ്രതിനിധി ബീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |