SignIn
Kerala Kaumudi Online
Friday, 13 September 2024 12.18 PM IST

മലയാളം പകർത്തിയെഴുത്ത് മത്സരം

Increase Font Size Decrease Font Size Print Page

കൊല്ലം: ഐക്യമലയാള പ്രസ്ഥാനം പരവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി ഗവ.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് പകർത്തിയെഴുത്ത് മത്സരം സംഘടിപ്പിക്കും. മലയാളം അക്ഷരമാലയടക്കം അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പാഠഭാഗങ്ങളാണ് പകർത്തിയെഴുതേണ്ടത്. മൂന്നാഴ്ചക്കാലം നീണ്ടുനില്ക്കുന്നതാണ് മത്സരം. അക്ഷരഭംഗി, ഓർമ്മശക്തി ,വേഗത എന്നിവ പരിഗണിച്ചാണ് വിജയികളെ നിർണയിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡുകളും ശാസ്ത്ര പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. പാരിപ്പള്ളി വികസന സമിതി സെക്രട്ടറിയായിരുന്ന പി.ബാബുവിന്റെ സ്മരണാർത്ഥമാണ് മത്സരം. ഇതിന്റെ ഭാഗമായുള്ള നോട്ടുബുക്ക് വിതരണോദ്ഘാടനം ഐക്യ മലയാള പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനിൽ വാസുദേവ് നിർവഹിച്ചു. കവി ബാബു പാക്കനാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് നോബൽ ബാബു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.സജിനി, ഐക്യമലയാള പ്രസ്ഥാനം മേഖലാ സെക്രട്ടറി എസ്.ആർ.മണികണ്ഠൻ, പ്രസിഡന്റ് കെ.ജി.രാജു, ജി.പ്രസാദ്കുമാർ, ഡോ.ആർ.ജയചന്ദ്രൻ, അജി ബാബു, അശോക് ശങ്കർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.