തൃപ്പൂണിത്തുറ: ഉദയംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി മുഖ്യാതിഥിയായി. ബാങ്കിന്റെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രതിമാസം 100 അക്കൗണ്ട് എന്ന ലക്ഷ്യത്തിന്റെ തുടക്കമായി സ്റ്റുഡന്റ് അക്കൗണ്ട് പാസ്ബുക്ക് ടി.കെ. ജയചന്ദ്രൻ വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ഷാബു, ടി.ടി. ജയരാജ്, ഷീജ ബാബു, സുധിമോൻ, അജി വല്ലംചാത്ത്, ഷീജ വേലായുധൻ, പ്രിൻസിയ ജോളി, സെക്രട്ടറി ഇ.പി. ഷീബ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |