ബാലരാമപുരം: നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മുളക്കൂട്ടങ്ങൾ വച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പള്ളിച്ചൽ ആയുഷ് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സ്മിത എസ്. ശിവൻ നിർവഹിച്ചു. പ്രിൻസിപ്പൽ ബിന്ദുപിള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. എസ്.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.അലക്സ് സ്വാഗതവും കെ.ലോകേഷ് നന്ദിയും പറഞ്ഞു.സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതിദിനാചരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |