വേളം: ചെറുകുന്ന് പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. എം.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. വി.യാസർ ക്ലാസെടുത്തു. വേളം ശാന്തിനഗർ മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, മദ്റസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പ്രൊഫ.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.അബ്ദുൽ ഹമീദ് കുട്ടികളുമായി സംവദിച്ചു. വാർഡ് മെമ്പർ എം.സി.മൊയ്തു, മഹല്ല് ജനറൽ സെക്രട്ടറി കെ.വി.മുഹമ്മദ് നൗഫൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |