കൊച്ചി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.പിയിൽ പ്രകടിപ്പിച്ച ഒത്തൊരുമ ഇന്ത്യാ മുന്നണിയിലെ കക്ഷികൾ മാതൃകയാക്കണമെന്ന് സെക്യുലർ ഇന്ത്യ മൂവ്മെന്റ് തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി.പരാജയം നേരിട്ട കർണാടക, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ ജനാധിപത്യ കക്ഷികളെ കൂടെ നിറുത്തി മുന്നണി വിപുലീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. മുൻ എം.എൽ.എ. ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ. കെ. രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. പി. ശങ്കരൻ, സുനിൽ കുമാർ വൈക്കം, ഇടപ്പിള്ളി ബഷീർ, വി.എം. മൈക്കിൾ, എം.വി. ലോറൻസ്, ജോൺസൺ പി. ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |