പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ഷിഹാദ് ഷിജുവിനെ അനുമോദിക്കുകയും ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പന്തളം ഏരിയ കമ്മിറ്റി അംഗം പി.ബാബു അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.പി.രാജേശ്വരൻ നായർ , ജില്ലാ ജോയിന്റ് സെക്രട്ടറി സി രാജേന്ദ്രൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം രാധ രാമചന്ദ്രൻ , കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |