ഒട്ടാവ : കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറെയിൽ ഇന്ത്യൻ വംശജൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള യുവരാജ് ഗോയൽ (28) ആണ് മരിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 8.46നായിരുന്നു സംഭവം. നാല് പേരെ പൊലീസ് പിടികൂടി. ആസൂത്രിത കൊലയാണെന്നാണ് സൂചന. എന്നാൽ കാരണം വ്യക്തമല്ല. യുവരാജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് പറയുന്നു. സെയിൽസ് എക്സിക്യൂട്ടീവായിരുന്നു. 2019ൽ സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയ യുവരാജ് അടുത്തിടെ സ്ഥിരതാമസത്തിന് അർഹത നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |