SignIn
Kerala Kaumudi Online
Tuesday, 08 October 2024 8.56 PM IST

കൊല്ലത്ത് ഉപയോഗിക്കാതെ കിടക്കുന്ന വന്ദേഭാരത് കൊച്ചിക്കാര്‍ക്ക് കിട്ടിയേക്കും, തീരുമാനം ഉടനെ

Increase Font Size Decrease Font Size Print Page
railway

കൊച്ചി: ബംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിനായി കൊച്ചി കാത്തിരിക്കുന്നു. കൊച്ചി - ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു. വെറുതേ കിടന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന പുത്തന്‍ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാര്‍ജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷന്‍ ചെയ്യുമെന്നാണ് സൂചന. ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ് വന്ദേഭാരതുകള്‍ക്ക് ഇപ്പോള്‍ യാര്‍ഡുകള്‍. ദിവസവും ആധുനിക ട്രെയിനുകള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഇവിടെയാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാര്‍ഷലിംഗ് യാര്‍ഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സര്‍വീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഡീസല്‍ ട്രെയിനുകളുടെ സര്‍വീസ് നടത്തുന്ന ഇവിടുത്തെ ഒരു പിറ്റ് ലൈന്‍ വന്ദേഭാരതിന് മാറ്റി. ഇതിലേക്ക് വൈദ്യുതി കണക്ഷന്‍ വലിച്ചു. ഡീസല്‍ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാല്‍ ഈ പിറ്റില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളുടെ സര്‍വ്വീസാണ് നടത്തുന്നത്.

കേരളത്തില്‍ ഇപ്പോള്‍ തിരുവനന്തപുരവും മംഗലാപുരവും കേന്ദ്രീകരിച്ച് രണ്ട് വന്ദേഭാരതുകളാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ കോട്ടയം വഴിയും മംഗലാപുരത്ത് നിന്നുള്ളത് ആലപ്പുഴ വഴിയുമാണ് ഓടുന്നത്. രാവിലെ കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച് ബംഗളൂരുവില്‍ ചെന്ന് രാത്രി തിരികെ എത്തുന്ന തരത്തിലാണ് പുതിയ സര്‍വ്വീസിന്റെ ആലോചന. രാവിലെ കൊച്ചിയിലെത്തുന്ന വിധവും രാത്രി ബംഗളൂരുവിലേക്കും സര്‍വീസ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി. റെയില്‍വേ അധികൃതര്‍ക്ക് കത്തും നല്‍കിയരുന്നു. സമയക്രമം മാറ്റുമോ എന്ന് വ്യക്തമായിട്ടില്ല.

പാരയായത് പെരുമാറ്റച്ചട്ടം

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനിന്നിതിനാലാണ് കൊച്ചി - ബംഗളൂരു സര്‍വീസ് അനിശ്ചിതത്വത്തിലായത്. ഇനി പുതിയ മന്ത്രിമാര്‍ അധികാരമേറ്റ ശേഷം വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

റൂട്ട് ആയിട്ടില്ലെന്ന് റെയില്‍വേ

പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഏത് റൂട്ടിലേക്കാണെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.

റെയില്‍വേ അധികൃതര്‍

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAILWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.