മലയാളത്തിന്റെ പ്രിയ നായികയാണ് നിമിഷ സജയൻ. കുറച്ചു വർഷങ്ങൾക്കു മുൻപ് സുരേഷ് ഗോപിക്ക് എതിരെ നടത്തിയ പരാമർശത്തിനു കഴിഞ്ഞ ദിവസം രൂക്ഷമായ പരിഹാസ കമന്റുകൾ വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിലെ കമന്റ് ബോക്സ് നിമിഷ ഓഫാക്കിയിരുന്നു. വിമർശനങ്ങൾക്ക് ഇടയിൽ നിമിഷ മൂന്നാറിൽ അവധി ആഘോഷിക്കുകയാണ്. അവിടെ ഒരു ചെറിയ വെള്ളച്ചാട്ടത്തിന് അരികിൽ പാറയിൽ ഇരിക്കുന്ന ചിത്രങ്ങൾ നിമി ഷ തന്നെ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തിൽ ചിത്രത്തിൽ നിമിഷയെ കാണാം. അതേസമയം അദൃശ്യ ജാലകങ്ങൾ ആണ് നിമിഷ സജയൻ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് ചിത്രമായ മിഷൻ ചാപ്ടർ വൺ എന്ന സിനിമയും വിജയം നേടിയില്ല. അതേസമയം പോച്ചർ എന്ന ആമസോൺ പ്രൈം വെബ് സീരിസിൽ അസാധാരണ പ്രകടനത്തിൽ നിമിഷ നിറഞ്ഞുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |