SignIn
Kerala Kaumudi Online
Tuesday, 15 October 2024 12.04 PM IST

യൂണി. സ്റ്റാഫ് ഓർഗ. വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
sarin
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 24-ാം വാര്‍ഷിക സമ്മേളനം താവക്കര ക്യാംപസില്‍ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ജനാധിപത്യം, മതേതരത്വം എന്നിവയ്ക്കായുള്ള കോൺഗ്രസിന്റെ ശ്രമങ്ങളിലെ ആത്മാർഥത ഇന്ത്യയിലെ സാധാരണ മനുഷ്യർ തിരിച്ചറിഞ്ഞുവെന്ന് കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി. സരിൻ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ 24ാം വാർഷിക സമ്മേളനം താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ (ഉമ്മൻചാണ്ടി നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന പ്രസിഡന്റ് കെ.എം. സിറാജ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ. രാജകൃഷ്ണൻ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ട്രഷറർ ജയൻ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഇ.കെ ഹരിദാസൻ (പ്രസിഡന്റ്), കെ.എം. സിറാജ് (സെക്രട്ടറി) കെ.പി. അശ്വതി (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.