കൊച്ചി: വാണിജ്യ-വ്യവസായ വകുപ്പ് മുഖേനയെടുത്ത വായ്പയുടെ കുടിശിക അടച്ചുതീർക്കാൻ സംരംഭകർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്തംബർ 10 വരെ നീട്ടി. സംരംഭകൻ മരിക്കുകയും സംരംഭം നിലയ്ക്കുകയും ആസ്തികൾ ഇല്ലാതാവുകയും ചെയ്താൽ വായ്പയുടെ കുടിശിക എഴുതിത്തള്ളും. കാറ്റഗറി രണ്ടിൽ പിഴപ്പലിശ ഒഴിവാക്കി, അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ 6 ശതമാനം നിരക്കിൽ പലിശ കണക്കാക്കി 50 ശതമാനം ഇളവ് നൽകും. മുതലിനേക്കാൾ പലിശ കൂടിയാൽ, മുതൽ തുകയ്ക്കു തുല്യമായി അതു നിജപ്പെടുത്തും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രം കാക്കനാട് ഓഫീസിൽ നൽകണം. ഫോൺ: 0484 2421360, 9495042317, 9446388742, 8547374739.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |