തിരുവനന്തപുരം: കുവൈറ്റിലെ മംഗെഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. മലയാളികളുടെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ചെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |