വർക്കല: രക്തദാതാക്കളുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് രാവിലെ 10ന് വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ആർ.എം.ഒ ഡോ.കെ.ജോഷി അദ്ധ്യക്ഷത വഹിക്കും.മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് മുഖ്യാതിഥിയായിരിക്കും.വർക്കല എസ്.എൻ കോളേജ് എൻ.സി.സി അസോസിയേറ്റ് ഓഫീസർ ലൈഫ് ഡോ.റിങ്കു ബാബു,നഴ്സിംഗ് സൂപ്രണ്ട് കെ.ബീന,സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോയി ജോസഫ്,എച്ച്.ഡി.എഫ്.സി ബാങ്ക് വർക്കല മാനേജർ വിഷ്ണു സുരേഷ്,അഡ്മിനിസ്ട്രേഷൻ ഓഫീസർ എസ്.ഷാജി,ശ്യാം.ആർ എന്നിവർ സംസാരിക്കും.എൻ.സി.സി കേഡറ്റുകളും പൊതുജനങ്ങളും രക്തദാനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |