കാഞ്ഞങ്ങാട്: നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ജൂൺ നാലിന് നീറ്റ് യു.ജി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെ ചോദ്യം ചെയ്ത് നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. എൻ.ടി.എ കൊണ്ടുവന്നതിന് ശേഷം സുപ്രധാന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുടെ തുടർച്ചയായാണ് ഇപ്പോൾ സംഭവിച്ചത്. അതുകൊണ്ട് തന്നെ എൻ.ടി.എ ഇത്തരമൊരു കേന്ദ്രീകൃത എൻട്രൻസ് നടത്താൻ കഴിവില്ലാത്തതും യോഗ്യതയില്ലാത്തതുമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായി എസ്.എഫ്.ഐ ആരോപിച്ചു.പ്രതിഷേധ ധർണ്ണ എസ്.എഫ്.ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാജോയിന്റ് സെക്രട്ടറി കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ചൈത്ര, അർജുൻ പ്ലാച്ചിക്കര എന്നിവർ സംസാരിച്ചു. കെ.പ്രണവ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |