SignIn
Kerala Kaumudi Online
Tuesday, 15 October 2024 11.34 AM IST

കൊടുമണ്ണിൽ ബി.ജെ.പിയുടെ റോഡ് ഉപരോധം

Increase Font Size Decrease Font Size Print Page
road-uparodham-

കൊടുമൺ : കൈപ്പട്ടൂർ - ഏഴംകുളം റോഡിലെ കൈയേറ്റങ്ങൾ വീണ്ടെടുക്കാൻ തടസംനിൽക്കുന്നുവെന്നാരോപിച്ച് മന്ത്രി വീണാജോർജിന്റെ രാജി ആവശ്യവുമായി ബി.ജെ.പി പ്രവർത്തകർ കൊടുമണ്ണിൽ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ ഉപരോധസമരം യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊടുമൺ ഏരിയ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ജി.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ ഉണ്ണിത്താൻ, ജയചന്ദ്രൻ ഇടത്തിട്ട, പുഷ്പൻ ഐക്കാട്, സുമാവിനോദ്, ദീപക് വാഴവിള ,അനുരാജ് ഇടത്തിട്ട, രാജീവ് കാവേരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.