തൃശൂർ: കീടനാശിനി കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക ബാദ്ധ്യത കാരണമാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.
രാധാകൃഷ്ണന് മൂന്ന് ഏക്കറിൽ കൃഷിയുണ്ട്. ഒന്നാം വിളയിറക്കാനുള്ള നെട്ടോട്ടത്തിലായിരുന്നെന്നും ഇതിന് സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നത്. നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതി അന്വേഷിക്കുമെന്നും കസബ പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |