രാമനാട്ടുകര: ബസ് യാത്രക്കാർക്കുനേരെ പെപ്പർ സ്പ്രേ ആക്രമണം നടത്തിയയാളെ നല്ലളം പൊലീസ് പിടികൂടി. ചെറുവണ്ണൂർ സ്വദേശി നൗഷാദാണ് പിടിയിലായത്. ചെറുവണ്ണൂരിൽ ഗതാഗതക്കുരുക്കുണ്ടായ സമയത്ത് റോഡിൽ നിന്ന് ബസിനകത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശിനി ഷിറിൻ സുലൈഖക്ക് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോഴിക്കോട് നിന്ന് മഞ്ചേരിക്ക് പോകുന്ന സ്വകാര്യ ബസ് ചെറുവണ്ണൂരിൽ എത്തിയപ്പോഴാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്. മറ്റു യാത്രക്കാർക്കും ശ്വാസതടസം നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |