SignIn
Kerala Kaumudi Online
Friday, 13 September 2024 8.09 AM IST

കോട്ടയം നഗരത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Increase Font Size Decrease Font Size Print Page
fd

കോട്ടയം : നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ റീജെൻസിയിൽ നിന്ന് രണ്ട് കിലോ പഴകിയ ബിരിയാണിയും, കെ.ആർ ബേക്കേഴ്‌സിൽ നിന്ന് പുനരുപയോഗ്യമല്ലാത്ത പേപ്പർ കപ്പ് 500 എണ്ണവും പിടിച്ചെടുത്തു. ശക്തി ടൂറിസ്റ്റ് ഹോം, ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇംപീരിയൽ, ബസന്ത്, പ്ലാസ, ഗ്രാന്റ് അംബാസിഡർ, ഇന്ത്യൻ കോഫി ഹൗസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
ഹോട്ടൽ ആര്യാസ് ബേക്കർ ജംഗ്ഷൻ, രമ്യ നാഗമ്പടം, സാമ്രാട്ട് നാഗമ്പടം, കെ.എസ്.ആർ.ടി.സി ക്യാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ അടുക്കള, ഹെൽത്ത് കാർഡ് ഇല്ല, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല തുടങ്ങിയ അപാകതകൾ കണ്ടെത്തി. ഏഴ് ദിവസത്തിനുള്ളിൽ ഇവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. രണ്ട് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.