തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. പണി നടക്കുന്ന വീടാണ്. സാധനങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് വീട്ടുകാർ പാമ്പിന്റെ വാൽ കണ്ടത്. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവാ സാധനങ്ങൾ മാറ്റി തെരച്ചിൽ തുടങ്ങി.
മുട്ടയിട്ട പാമ്പാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹത്തിന് മനസിലായി. 24 മുട്ടയിട്ടിട്ടുണ്ടാവണം എന്നാണ് വാവ പറയുന്നത്. ഈ സമയങ്ങളിൽ മൂർഖൻ പാമ്പുകൾ ഏറെ അപകടകാരികളാണ്. അതിഥിക്ക് ഏഴ് വയസോളം പ്രായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ ബെയ്സ്മെന്റിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടത്. ബെയ്സ്മെന്റ് ശരിയായ രീതിയിൽ അടച്ചിട്ടില്ലെങ്കിൽ അതിലുള്ള ദ്വാരത്തിലൂടെ പാമ്പും എലിയും മണ്ണിനടിയിൽ എത്തി മാളം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും വാവ പറഞ്ഞു. അതിനാൽ, ബെയ്സ്മെന്റ് നന്നായി അടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇപ്പോൾ കണ്ടെത്തിയ മൂർഖന്റെ മുട്ട സമീപ പ്രദേശങ്ങളിൽ തന്നെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അത് വിരിഞ്ഞ് കുഞ്ഞുങ്ങൾ പ്രദേശത്ത് വരാതിരിക്കണമെങ്കിൽ ചുറ്റും വൃത്തിയാക്കണമെന്നും വാവാ സുരേഷ് പറഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |