കണ്ണൂർ:പീപ്പിൾസ് മിഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഡിജിറ്റൽ മീഡിയ ജനപക്ഷ ബദലിന്റെ സൃഷ്ടി' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഡോ.പ്രബീർ പുർകായസ്ഥ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.ശിവദാസൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും ചേർന്ന് ഡോ.പ്രബീർ പുർകായസ്ഥയെ പൊന്നാട അണിയിച്ച് ആദരിച്ചു. ശിൽപശാലയുടെ രണ്ടാമത്തെ സെക്ഷനിൽ മുൻമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക് പ്രസംഗിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ വി.ബി.പരമേശ്വരൻ, മനോഹരൻ മോറായി, കെ.ടി.ശശി, നാരായണൻ കാവുമ്പായി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |