ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ, പാണ്ടിക്കടവ് എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റു. പ്രാപ്പോയിലിലെ പുത്തൻപുരയ്ക്കൽ ഷാജിയുടെ പശുക്കിടാവ്, വളർത്തുനായ എന്നിവയെ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് നായ ആക്രമിച്ചത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ ഇതെ നായ കടിച്ചതായി പറയുന്നു. പാണ്ടിക്കടവിലെ കുര്യാശേരിൽ സുരേഷിന്റെ ആടിനേയും പട്ടിയേയും പാണ്ടിക്കടവിലെ പുളിമൂട്ടിൽ ഷേർളിയുടെയും മണിമലക്കുന്നേലെ പുളിവേലിൽ ജോസിന്റെയും പശുക്കളെയും മഞ്ജു സുരേഷ്, മുളപ്രയിലെ തൊഴുത്തിനകത്ത് ജയൻ, മാവിലാവീട്ടിൽ രമേശൻ എന്നിവരുടെ നായകളെയും തെരുവുനായ കടിച്ചു. രണ്ട് പട്ടിയെയും കടിച്ചു.പാടിയോട്ടുചാൽ മൃഗാശുപത്രിഒയിൽ നിന്നുമെത്തിയ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ കടിയേറ്റ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു.പാണ്ടിക്കടവിൽ നിന്നും രാവിലെ മുളപ്ര ഭാഗത്തേക്കാണ് തെരുവുനായ പോയതെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |