പയ്യന്നൂർ: ലയൺസ് ക്ലബ്ബ് ഭാരവാഹികളായി ഗംഗാധരൻ അള്ളക്കോട്ട് ( പ്രസിഡന്റ് )പി.വി.മനോഹരൻ (സെക്രട്ടറി)
പി. മോഹനൻ ( ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. ടി.സി.വി. ദിനേശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു. സർവ്വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം ഡോ. കെ. ദാമോദരൻ നിർവ്വഹിച്ചു. ഡോ.എസ്.രാജീവ് , ഡോ.കെ.ദാമോദരൻ എന്നിവരെ ആദരിച്ചു. മെമ്പർമാർക്കുള്ള പ്രസിഡൻഷ്യൽ അവാർഡ് ടി.സി വി.ദിനേശ് കുമാർ കൈമാറി. ലയൺ ഓഫ് ദ ഇയർ ആയി പി.വി.കെ.കൃഷ്ണനെ തിരഞ്ഞെടുത്തു.എം.കെ.ചന്ദ്രൻ,പി.ഗംഗാധരൻ,വി.ബാലൻ, ഡോ.സുജ വിനോദ്, സുരേഷ് കോറമത്ത് സംസാരിച്ചു. ഡോ.പ്രവീൺ ഗോപിനാഥ് സ്വാഗതവും പി.വി.മനോഹരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |