മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റൗബ റസിഡൻസിയിൽ നടന്ന ശിൽപ്പശാലയിൽ പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് അദ്ധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി, നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ സി. രവീന്ദ്രൻ, എൻ.ബി.എഫ്.സി പ്രോജക്ട്സ് മാനേജർ കെ.വി. സുരേഷ്, സീനിയർ പ്രോഗ്രാം കോഓർഡിനേറ്റർ ബി.ഷറഫുദ്ദീൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രവാസി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. 1800 425 3939 (ഇന്ത്യയിൽ നിന്നും), +918802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |