കോഴിക്കോട്: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം വളർത്തുകയെന്ന ഉദ്ദേശ്യത്തോടെ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. നിയോജക മണ്ഡലങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ടീമുകളാണ് മാറ്റുരച്ചത്. കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചിങ്ങപുരം സി.കെ.ജി എം .എച്ച് .എസ്. എസ് വിദ്യാർത്ഥികളായ ശരണ്യാ സായി, അഥീന എസ് സുമേഷ് എന്നിവർ ഒന്നാം സ്ഥാനവും കൊടുവള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൂടത്തായി എസ് .എം. എച്ച്എസ്എസ് വിദ്യാർത്ഥികളായ അഥർവ് ജി കൃഷ്ണ, സൂര്യദേവ് കെ ടി എന്നിവർ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |