കൊല്ലം: പൊലീസിന്റെ ഹോപ്പ് പദ്ധതിയുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം 25 മുതൽ ആരംഭിക്കും.
സാമൂഹിക, സാമ്പത്തിക കാരണങ്ങളാൽ തുടർപഠനം അവസാനിപ്പിക്കേണ്ടി വന്ന എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കും പരീക്ഷയുടെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ പരാജയപ്പെട്ടവർക്കുമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 2017 മുതലാണ് ആരംഭിച്ചത്.
ക്ലാസുകൾ സൗജന്യമാണ്. വിദ്യാർത്ഥികൾ വിശദ വിവരങ്ങൾ അടുത്തുള്ള
പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയോ, 9446042066, 9447142630 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് കൊല്ലം സിറ്റി പൊലീസ് ചീഫ് വിവേക് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |