മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗവ.ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ യോഗാ ക്ളബ്ബുകൾ ആരംഭിക്കും. എല്ലാ വാർഡുകളിലും, ഹരിത കർമ്മ സേന, സ്കൂളുകൾ, പകൽവീട്,ബഡ്സ് സ്കൂൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലബ്ബുകൾ ആരംഭിക്കുക. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.സജി അധ്യക്ഷനായി. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.എ. താഹിറ സ്വാഗതം പറഞ്ഞു. ഷീല സുരേഷ്, ലത എന്നിവർ സംസാരിച്ചു . അസിസ്റ്റന്റ് സെക്രട്ടറി പത്മജ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |