SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.07 AM IST

കേരളകൗമുദി - ഐ.ആർ.ഇ.എൽ വിദ്യാർത്ഥി പ്രതിഭ സംഗമം

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ കേരളകൗമുദിയും ഐ.ആർ.ഇ.എൽ (ഇന്ത്യ) ചവറ യൂണിറ്റും സംയുക്തമായി നടത്തുന്ന പ്രതിഭാ സംഗമത്തിൽ ആദരിക്കുന്നു. 28ന് രാവിലെ 10ന് അണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. ഐ.ആർ.ഇ.എൽ (ഇന്ത്യ) ജനറൽ മാനേജരും ചവറ യൂണിറ്റ് ഹെഡുമായ എൻ.എസ്.അജിത്ത് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉപഹാര സമർപ്പണം നടത്തും. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. രാവിലെ 9ന് സ്കൂളിൽ തയ്യാറാക്കുന്ന കൗണ്ടറിൽ വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.