പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 18.81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്ത് ആറാം വാർഡിലെ പോട്ടയിൽ വ്യാപരഭവൻ റോഡിന് 9 ലക്ഷം, ചിറ്റാറ്റുകര പഞ്ചായത്തിലെ ഏഴാം വാർഡ് ന്യൂലൈൻ റോഡിന് 3.95 ലക്ഷം, എം.സി റോഡിന് 5.86 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |