ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ അജ്ഞാത മൃതദേഹങ്ങൾ പെരുകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 അജ്ഞാത മൃതദേഹങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത്. ആരുടെയും മരണകാരണവും വ്യക്തമല്ല. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച മാത്രം അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു. ഇവരിൽ മൂന്ന് പേർ ലഹരിക്ക് അടിമകളായിരുന്നെന്ന് സംശയിക്കുന്നു. എന്നാൽ, കറാച്ചി അടക്കമുള്ള പാക് നഗരങ്ങൾ നിലവിൽ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അതിനാൽ മരണകാരണം അസഹ്യമായ ചൂടായിരിക്കാമെന്നും കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |