SignIn
Kerala Kaumudi Online
Wednesday, 18 September 2024 6.39 PM IST

പെൺ പടയോട്ടം!

Increase Font Size Decrease Font Size Print Page
s

603/ 6 വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടി ഇന്ത്യ

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സ് 603/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഒരിന്നിംഗ്സിൽ 600 റൺസ് കടക്കുന്ന ആദ്യ ടീമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡ് കുറിച്ചു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 236/4 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 367 റൺസ് പിന്നിലാണവർ.6 വിക്കറ്റ് കൈയിലിരിക്കെ ഫോളോൺ ഒഴിവാക്കാൻ അവർക്ക് 167 റൺസ് കൂടിവേണം. ഇന്ത്യയ്ക്കായി സ്നേഹാ റാണ മൂന്നും ദീപ്തി ശർമ്മ ഒരുവിക്കറ്റും വീഴ്ത്തി. 69 റൺസ് നേടി ക്രീസിലുള്ള മരിസന്നെ കാപ്പിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. സുനെ ലൂസും (65) ദക്ഷിണാഫ്രിക്കയ്ക്കായി അർദ്ധ സെഞ്ച്വറി നേടി. 525/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറും (69), റിച്ചഘോഷും (86) അർദ്ധ സെഞ്ച്വറി നേടി. റിച്ച മ്ലാബയുടെ പന്തിൽ പുറത്തായ ഉടനേ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, INDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.