SignIn
Kerala Kaumudi Online
Thursday, 18 July 2024 9.24 AM IST

ഇണചേർന്നുകൊണ്ടിരുന്ന വില്ലൂന്നി പാമ്പുകൾ, ഒന്നിന്റെ വയറ്റിൽ മുട്ട; ഒന്നര വർഷം അടച്ചിട്ടിരുന്ന വീട് തുറന്നപ്പോൾ കണ്ട കാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറയ്‌ക്ക് അടുത്തുള്ള ഒരു ഗ്രാമപ്രദേശത്താണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. പ്രധാന റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്കാണ് വീട്. ആൾത്താമസമില്ലാത്ത വീട്ടിൽ നോക്കാൻ ഇടയ്‌ക്കിടെ വരുന്ന ആളാണ് പാമ്പിനെ കണ്ടത്. രൂപത്തിൽ ചെറുതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഉടൻ തന്നെ വാവ വീടിനുള്ളിൽ കയറി. പാമ്പ് കയറിപ്പോയ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറന്നപ്പോൾ കുറച്ച് പഴയ സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് തന്നെ ഓരോന്നായി മാറ്റാൻ തുടങ്ങി. ഒടുവിൽ പഴയ പെഡസ്റ്റൽ ഫാനിന്റെ ഒരു ഭാഗത്തിനുള്ളിൽ നിന്ന് പാമ്പ് താഴേക്ക് വീണു.

വില്ലൂന്നി, കൊമ്പേറി മൂർഖൻ, കൊമ്പേറി പാമ്പ്, മരചേക എന്നീ പേരുകളിൽ അറിയപ്പെടുന്ന പാമ്പാണിതെന്ന് വാവ പറഞ്ഞു. പുറം തവിട്ട് നിറത്തിലും അകം വെള്ളയിൽ കറുപ്പ് നിറത്തിലുള്ള കുത്തുകളോടും കൂടിയാണ് ഇവ കാണപ്പെടുന്നത്. വളരെ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവ് ഈ ഇനത്തിൽപ്പെട്ട പാമ്പുകൾക്കുണ്ട്. ഇവ കടിച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാത്രം മതി എന്നാണ് വാവാ സുരേഷ് പറയുന്നത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE, SNAKE MASTER, VAVA SURESH, LATEST EPISODE, KAUMUDY TV, SNAKE MASTER VIRAL VIDEO, VIRAL EPISODE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.